എന്റെ ഇന്റര്നെറ്റ് സര്ഫിംഗ് ഹിസ്ടറി
ഇമെയിൽ , സിനിമ,വിഡിയോ,ന്യുസ് ഗവേഷണം
ഞാൻ ഇപ്പോൾ എഴുതുന്നതും മേല്പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഇപ്പോൾ;ഈ വാക്കുകൾ സൃഷ്ടിക്കുന്ന ലാപ്ടോപ് മെഷിൻ വഴിയാണ്.
കി ബോര്ഡ്, മൗസ്, സ്ക്രീൻ
കണ്ണും, കാതും, തലച്ചോറിലെ കോശ സമൂഹങ്ങളും രോമങ്ങൾ, തൊലി, ലിംഗം, യോനി എന്നീ ശരീര ഭാഗങ്ങളും ഈ മെഷിനുമായി നിരന്തരം നടത്തുന്ന സംവേദനം . ഈ . മെഷിനിൽ നിന്നും വരുന്ന അജ്ഞാത രശ്മികൾ ശരീരത്തിൽ പതിയുമ്പോൾ നടക്കുന്ന എതെക്കൊയോ തരത്തില്ലു ള്ള രസപ്രവര്തങ്ങളാണ് ഈ സംവേദനത്തി ൻറെ പശ്ചാത്തലം.
ഇപ്പോൾ എന്റെ ശരീരത്തിന്റെ നിലനില്പ്പ് തന്നെ ഈ ലാപ്ടോപ് പോലുള്ള അനവധി മെഷിനുകൾ വഴി നിയന്ത്രിക്ക പെട്ടിരിക്കുന്നതും , നഗ്നന നേത്രങ്ങൾക്ക് കാണാൻ കഴിയാത്തതുമായ ഡിജിറ്റൽ ലോകത്തിന് അകത്താണ് . ഈ ഡിജിറ്റൽ രശ്മികൽ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു. ആണ് നിമിഷം അവയുടെ അന്തരീക്ഷത്തിലെ സാന്ദ്രത വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ് . എണ്ണമറ്റ പരസ്പരം ഘടിപ്പിക്കപെട്ടിരിക്കുന്ന മെഷിനുകളും അവയില നിന്നും വരുന്ന ആരു പ്രസരങ്ങളും അത് വഴി നിയന്ത്രിക്കപ്പെടുന്ന മനുഷ്യ ലോകവും
സ്ക്രീനിൽ നോക്കാതെ ഒന്നിനും സാധ്യമല്ലാത്ത അവസ്ഥ.
ശരീമാകമാനം മെഷിൻ ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഭൂമിയിലും ആകാശത്തിലും, സൌരയുഥത്തിന്റെ അതിർത്തികൾ വരെ മനുഷ്യൻ മെഷിനുകൾ അയച്ചു സ്വയം അഹങ്കരിക്കുകയാണ്.
എന്താണ് ഈ അവസാനമില്ലാത്ത ലോകത്തിന്റെ അതിരുകൾ?
എന്റെ ചിന്ത മണ്ഡലങ്ങളിൽ മെഷീനുകൾ നിറയുന്നത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. അറിയാനുള്ള ആഗ്രഹം പോലും മെഷിൻ നിയന്ത്രിക്കുകയാണ്. ഞാൻ ഇത് വഴി എന്താണ് തിരയുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് കൂടുതൽ മെഷിനുകൾ വേണം.
ഞാൻ ഈ പണി ചെയ്യുനതെല്ലാം എനിക്ക് വേണ്ടി മാത്ര മാണ് .
ആമയോ, പുലിയോ,ആനയോ,പറ്റിയോ, പൂച്ചയോ തുടങ്ങി ഈ ഭൂമിയില എന്നോടൊപ്പം ഈ നിമിഷം ജീവിച്ചിരിക്കുന്ന ഒരു ജീവ ജാലത്തിനും ഞാൻ നടത്തുന്ന ഈ മെഷിൻ പരിപാടികളിൽ പങ്കെടുക്കുന്നില്ല. അവരെല്ലാം എനിക്കും മേശിനിനും ഉപഭോഗിക്കുവനുള്ള അസംസ്കൃത വസ്തുക്കളാണ്.
മനുഷ്യരെ ഒഴിച്ചാൽ ഈ ഭൂമിയിലെ ഒറ്റ വസ്തുവിനോടും, ജീവിയോടും എനിക്ക് യാതൊരു വിധ കടപ്പാടും ഇല്ല.
എനിക്കും മറ്റു മനുഷ്യര്ക്കും സുഖമായി ജീവിക്കാൻ വേണ്ടിയാണു ഈ മെഷിനുകൾ എല്ലാം ഞാൻ സൃഷ്ടിക്കുന്നത് എങ്കിലും എനിക്ക് സമാധാനമില്ല. എനിക്ക് എല്ലാം മറന്നു ഒന്ന് ചിരിച്ച് സന്തോഷിച്ചു പാട്ട് പാടി ന്ര്ത്തം ചെയ്യാൻ കഴിയുന്നില്ല.
എനിക്ക് മറ്റു മനുഷ്യര് മായി ഇടപെടാൻ കഴിയുന്നില്ല.
ഈ മെഷിൻ മാത്രമാണ് എനിക്ക് പങ്കാളി .
എന്റെ സുഖം അത് മാത്രമാണ് എന്റെ ലക്‌ഷ്യം
എന്റെ സുരക്ഷ അതുമാത്രമാണ് എന്റെ കര്മം
പക്ഷെ സുഹുര്ത്തെ എനിക്ക് നിന്നെ നഷ്ട്ടപെട്ടതായി തോന്നുന്നു.
മഞ്ഞു മൂടിയ ഗിരി നിരകളിൽ
പറന്നുല്ലസിക്കുന്ന പറവകൾ
അവർ വീരന്മാരും വീരത്തികളും
വെളുത്ത മഞ്ഞു കുപ്പായം മൂടിയ മലയുടെ മുകളിലൂടെ
താഴേക്ക് നോക്കി പറക്കുന്ന പക്ഷി
താഴെയാണ് ആഹാരം .
നിന്റെ നേരെ പറന്നടുക്കുന്ന മെഷിനെ
കാണാൻ നിനക്ക് കഴിയുന്നില്ല
നീ അതിന്റെ വഴിയിലാണ്.
നിനക്ക് ഗതി മാറ്റണം എങ്കിലും അതിനു കഴിയില്ല
നിന്നെ ഞാൻ നിയന്ത്രിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ