2015 ജൂലൈ 31, വെള്ളിയാഴ്‌ച

റിപ് വാൻ വിങ്കിൽ

 റിപ് വാൻ വിങ്കിൽ

1981 ആണെന്ന് തോന്നുന്നു പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ വാഷിങ്ങ്ടൻ ഇർവിംഗ് എഴുതിയ റിപ് വാൻ വിങ്കിൽ എന്ന ചെറുകഥ വായിച്ചത്.

തിരുവനന്തപുരം യുണിവേ ര്സിടി കോളേജിൽ ഡിഗ്രി പഠന കാലം. പഠിക്കുന്നത് രസതന്ത്രം ആയിരുന്നെങ്കിലും സാഹിത്യം കലശലായി ബാധിച്ചിരുന്നു. ഏതോ ഒരു സുഹുര്ത് തന്ന അമേരിക്കാൻ സാഹിത്യ സമാഹാരത്തിൽ ആയിരുന്നു ഈ കഥ വായിച്ചതു.  ഇംഗ്ലീഷിൽ ആയിരുന്നതുകൊണ്ട് വളരെ കഷ്ടപ്പെട്ട് അർഥം ഗ്രഹിച്ചു.
.
ഓ.ഹെന്റി , ഹെമിംഗ് വേ , ഹാവ്ത്രോണ്‍, മേൽവില്ലേ , അലൻ പൊ , വാഷിങ്ങ്ടോൻ ഇർവിങ്ങ് തുടങ്ങിയവരുടെ കഥകൽ അടങ്ങിയ ഈ സമാഹാരം എന്റെ വായനയുടെ സ്വഭാവം മാറ്റിമറിച്ചു. നക്സൽ പ്രസ്ഥാനത്തിന്റെ വിദ്യാരതി വിഭാഗവു മായി നടന്ന കാലം. അമേരിക്കൻ  സാമ്രാജ്യത്വവുമായി രാഷ്ട്രിയ വൈരാഗികൾ ആയിരുന്ന ഞാൻ  എന്തിനും ഏതിനും അമേരിക്കയെ പഴി ചാരുന്ന അവലോകന രീതി ശാസ്ത്രം പിന്തുടര്നിരുന്നു  .

ഈ സമാഹാരത്തിൽ ഏറ്റവും സ്മരണി യമായ കഥ റിപ്  വാൻ വിണ്കിൽ ആയിരിന്നു റിപ് വാൻ വിന്കിൽ ഒരു ഭാര്യയെ പേടിച്ചു ജീവിക്കുന്ന ഒരു സാധുവയിരുന്നു . നാട്ടുകാർകെല്ലം ഇഷ്ടപാത്രപയിരുന്ന റിപ് വീടിന്റെ കാര്യങ്ങൾ നോക്കുന്നതിൽ പരാജയം ആയിരുന്നു. ഒരു നാൾ ജീവിതം മടുത്തു തന്റെ ഇഷ്ടതോഴനായ നായയുമയി അയാള് കാട്ടിലേക്ക് പോയി.
നടന്നു ക്ഷീണിച്ച റിപ് വൈകുന്നേരമായപ്പോൾ ഒരു വൃക്ഷത്തിന് കീഴെ അഭയം തേടി. അപ്പോൾ എവിടെ നിന്നെന്നു അറിയാതെ പൊടുന്നനെ ആരോ  ഒരാള് റിപ് ന്റെ പേര് പറഞ്ഞു വിളിച്ചു.

മലയുടെ താഴ്വാരത്തിൽ നിന്നും വലിയൊരു ഭാരവും ചുമന്നു മലകയറുന്ന ഒരാളെ റിപ് കണ്ടു. റിപ് അയാളെ സഹായിക്കാൻ ചെന്നു. മദ്യം നിറച്ച വീപ്പകൾ കണ്ട റിപ് ആഹ്ലാദിച്ചു.

തന്റെ പേര് പറഞ്ഞു വിളിച്ച ആ മനുഷ്യൻ റിപ് നെ അയാളുടെ സംഘത്തിന്റെ കള്ളുകുടി പാർട്ടി യിലേക്ക് ക്ഷണിച്ചു.
അപൂർവമായ മദ്യം ഏറെ അകത്തു ചെന്നപ്പോൾ റിപ് എല്ലാം മറന്ന് ഉര്നഗി പോയി.

നീണ്ട ഇരുപത്  കൊല്ലങ്ങൾക്ക് ശേഴമാണ് റിപ് ഉറക്കം ഉണർന്നത്.തിരകെ നാട്ടിൽ എത്തിയപ്പോൾ സര്വതും മാറി മരിങ്ങിരിക്കുന്നു.


ആ  കഥയിൽ വായിച്ച റിപ് വാൻ വിന്കിൽ 20 കൊല്ലം ഉറങ്ങിപ്പോയ കാടും അയാളുടെ നാടും  ന്യൂ യോർക്ക്‌ നഗരത്തിന് 100 മൈൽ വടക്ക് സ്ഥിചെയ്യുന്ന കാറ്റ്സ്കിൽ മലനിരകളാണ്‌ . അമേരിക്കൻ ഐക്യനാടുകളുടെ  പൂർവ ദക്ഷിണ പ്രദേശത്ത് അറ്റ്ലന്റിക് സമുദ്രത്തിനു സമാന്തരമായി ആയിഅരകനക്കിനു മൈലുകൾ നീണ്ടുകിടക്കുന്ന അപ്പലചിയാൻ ഗിരിനിരകളിലെ ഏറ്റവും ജൈവ വൈവിദ്യവും പ്രകൃത് രാമനീയവ് ആണ് കാറ്റ്സ്കിൽ.

ഈ മനോഹരഭൂമിയിൽ കഴിഞ്ഞ ഒരു വര്ഷത്തിനു മേൽ  ജീവിക്കുവാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. ഈ ബ്ലോഗ്‌ ആ ആഹ്ലാദം പങ്കിടുവനുള്ള ഒരു വേദിയായി കരുതുന്നു.

മൊഹിക്കൻ എന്ന തദ്ദേശിയ രാജ്യവും അവിടെ അനന്ത കാലം മുതൽ 18 ആം നൂറ്റാണ്ട് AD വരെ ജീവിചിരുന്നവരുമായ ജനങ്ങളെയും അവരുടെ സംസ്കാരത്തെയും  അപ്പാടും ഇല്ലായ്മ ചെയ്ത് യുറോപ്യൻ വംശജർ നയിക്കുന്ന ഒരു അധിനിവേശ സംസ്കാരമാണ് ഇപ്പോൾ കാറ്സ്കിൽ പ്രദേശങ്ങളിൽ കാണാൻ കഴിയുക.

ഈ പരിണാമം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ആഗ്രഹം ആണ്  ഈ ബ്ലോഗ്‌.

1 അഭിപ്രായം: